നരേന്ദ്ര മോദിയുടെ കാർബൻ പതിപ്പാണ് പിണറായി വിജയൻ : മുല്ലപ്പള്ളി രാമചന്ദ്രൻ

ഏറ്റവും വലിയ മാർക്‌സിസ്റ്റ് എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദമെങ്കിലും മുഖ്യമന്ത്രി കൂട്ടുപിടിച്ചിരിക്കുന്നത് ഗീബൽസിനെയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഐഎം ചാനൽ തൊഴിലാളികൾ പണി മുടക്കുന്നുവെന്നും കള്ളം പറഞ്ഞു മടുത്തത് കൊണ്ടാണ് ചർച്ചാ തൊഴിലാളികൾ പിന്മാറുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
നാടുകണ്ട ഏറ്റവും വലിയ കോമാളിയായി കേരളത്തിലെ ഡിജിപി മാറിയെന്നും ക്രൂരനും മനുഷ്യത്വമില്ലാത്തയാളുമായി മുഖ്യമന്ത്രി മാറിയെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. നരേന്ദ്ര മോദിയുടെ കാർബൻ പതിപ്പാണ് പിണറായി വിജയനെന്നും മുഖ്യമന്ത്രി റൂൾസ് ഓഫ് ബിസിനസിനെ പിച്ചിച്ചീന്തിയെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു.
ഉദ്യോഗസ്ഥ മേധാവികളിലേക്ക് ഭരണം കേന്ദ്രീകരിക്കാനുള്ള തീരുമാനം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും മുല്ലപ്പളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
Story Highlights – mullappally ramachandran against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here