Advertisement

ജിഎസ്ടി കൗൺസിൽ ഇന്ന് ചേരും

October 12, 2020
Google News 1 minute Read

ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ സമവായം ഉണ്ടാക്കാൻ ഇന്ന് വീണ്ടും ജിഎസ്ടി കൗൺസിൽ ചേരും. ജിഎസ്ടി നടപ്പാക്കുന്നതു കാരണമുണ്ടാകുന്ന നഷ്ടം നികത്താനാണ് ഭരണഘടനാ ബാധ്യതയെന്നും ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് കൊവിഡ് 19 കാരണമാണെന്നും ഉള്ള വാദം തന്നെയാകും കേന്ദ്രം ഇന്നും ഉയർത്തുക.

അതേസമയം, ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകിയില്ലെങ്കിൽ ബജറ്റ് നിർദേശങ്ങൾ നടപ്പാക്കാനാകാത്ത ഗുരുതര സാഹചര്യം ഉണ്ടാകും എന്ന് കേരളമടക്കമുള്ള 8 ഓളം സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചു.

ജിഎസ്ടി നടപ്പിലാക്കിയത് മൂലം ഉള്ള നഷ്ടം നികത്താനാണ് ഭരണഘടനാ ബാധ്യതയെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് കൊവിഡ് 19 കാരണമാണെന്നും അത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നും പോലും വാദിച്ചു കഴിഞ്ഞ യോഗത്തിൽ കേന്ദ്ര ധനമന്ത്രി.

എന്നാൽ, വാദങ്ങൾക്കും പ്രതിവാദങ്ങൾക്കും എല്ലാം ഉപരി എതെണ്ട് എല്ലാ സംസ്ഥാനങ്ങളുടെയും ബജറ്റിനെ താറുമാറാക്കുന്ന വിധത്തിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്. ജിഎസ്ടി നഷ്ടപരിഹാരം കിട്ടിയില്ലെങ്കിൽ സംസ്ഥാനങ്ങളിലെ ബജറ്റ് നടപടികൾ പ്രതിസന്ധിയിലാകും എന്ന് 8 സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ രേഖാമൂലം അറിയിച്ചു.

ജിഎസ്ടി വരുമാനത്തിൽ 14 ശതമാനം വർധന പ്രതീക്ഷിച്ചാണ് മിക്കവാറും സംസ്ഥാനങ്ങളും ഈ വർഷത്തെ ബജറ്റ് തയാറാക്കി പാസാക്കിയത്. ആ ചെലവ് നടത്താൻ നഷ്ടപരിഹാരം കിട്ടാതെ ഒരു സംസ്ഥാനത്തിനും സാധിക്കില്ല, കേന്ദ്രസർക്കാരിനെ രാഷ്ട്രീയമായി പിന്തുണക്കുന്ന 21 സംസ്ഥാനങ്ങളും മാനസികമായി ഈ അഭിപ്രായത്തെ പിന്തുണക്കുന്നു. കേന്ദ്ര സർക്കാരിന്റെ ചെലവുകളിൽ 60 ശതമാനവും സംസ്ഥാന സർക്കാരുകളുടേതാണ്. ചെലവ് വർധിപ്പിച്ച് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാക്കുക ആണ് കേന്ദ്രസർക്കാർ പ്രഖ്യാപിത നയം. ജിഎസ്ടി നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ഈ ലക്ഷ്യം തന്നെ ആകും പരാജയപ്പെടുക. സംസ്ഥാന സർക്കാരുകൾക്ക് ചെലവ് വെട്ടിക്കുറയ്‌ക്കേണ്ടി വന്നാൽ വലിയ തിരിച്ചടി രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് അത് ഉണ്ടാക്കുകയും ചെയ്യും. ഉപഭോഗ ഡിമാൻഡ് 27 ശതമാനം ആണ് രാജ്യത്ത് കൂപ്പുകുത്തിയിട്ടുള്ളത്.

Story Highlights The GST Council will convene today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here