കേരളത്തിൽ ജോലി കിട്ടുമെന്ന് പ്രതീക്ഷയില്ല; പ്രധാനമന്ത്രിയെ കാണാൻ നാടുവിട്ട യുവതിയെ വിജയവാഡയിൽ നിന്ന് കണ്ടെത്തി

Woman Narendra Modi Vijayawada

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ നാടുവിട്ട മലയാളി യുവതിയെ വിജയവാഡയിൽ നിന്ന് കണ്ടെത്തി. കേരളത്തിൽ നിന്നാൽ ജോലി കിട്ടുമെന്ന പ്രതീക്ഷ നശിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയെ കാണാൻ ഡൽഹിക്ക് പുറപ്പെട്ട യുവതിയെയാണ് വിജയവാഡ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. തിരുവനന്തപുരം അ​ഞ്ചു​തെ​ങ്ങ് ​നെ​ടു​ങ്ങ​ണ്ട സ്വദേശിയായ മുപ്പത്തിമൂന്നുകാരിയെയാണ് റെയിൽവേ പൊലീസിൻ്റെ സഹായത്തോടെ കണ്ടെത്തിയത്.

Read Also : കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

എംഎ, ബിഎഡ് ബിരുദധാരിയായ യുവതി പല തവണ പിഎസ്‌സി പരീക്ഷകൾ എഴുതിയെങ്കിലും റാങ്ക് ലിസ്റ്റിൽ ഇടം ലഭിച്ചില്ല. ഇവർക്ക് ഇതിൻ്റെ മനോവിഷമം ഉണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം ആയതുകൊണ്ട് തന്നെ ജോലി അത്യാവശ്യമായിരുന്നു. മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. കുട്ടികൾക്ക് ട്യൂഷനെടുത്താണ് ഇവർ കഴിഞ്ഞിരുന്നത്. പല വഴികൾ പരീക്ഷിച്ച് എല്ലാം പരാജയപ്പെട്ടതോടെ ഇനിയും കേരളത്തിൽ തുടർന്നാൽ ജോലി ലഭിക്കില്ലെന്ന് കരുതിയാണ് പ്രധാനമന്ത്രിയെ കാണാൻ രണ്ട് ദിവസം മുൻപ് വീടുവിട്ടത്.

​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​യു​വ​തി​യെ​ ​കാ​ണാ​നി​ല്ലെ​ന്ന് ​കാ​ട്ടി​ മാ​താ​പി​താ​ക്ക​ൾ​ ​​അ​ഞ്ചു​തെ​ങ്ങ് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​തു​ട​ർ​ന്ന് ​ന​ട​ന്ന​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​വ​ർ​ക്ക​ല​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​യു​വ​തി​ ​ന്യൂ​ഡ​ൽ​ഹി​ക്ക് ​ടി​ക്ക​റ്റ് ​എ​ടു​ത്ത​താ​യി​ ​ക​ണ്ടെ​ത്തി.​ തുടർന്ന്​ ​റെ​യി​ൽ​വേ​ ​പൊ​ലീ​സു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. ഇവരെ ഇന്ന് നാട്ടിലെത്തിക്കും.

Story Highlights Woman, who had fled to meet Narendra Modi, was found in Vijayawada

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top