ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് കൊവിഡ്

cristiano ronaldo covid positive

യുവൻ്റസിൻ്റെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് കൊവിഡ്. പോർച്ചുഗീസ് സോക്കർ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന് രോഗലക്ഷണങ്ങൾ ഇല്ലെന്നും സുഖമായി ഇരിക്കുന്നു എന്നും ഫെഡറേഷൻ പറഞ്ഞു. താരം ഐസൊലേഷനിലാണ്. ഇതോടെ ബുധനാഴ്ച സ്വീഡനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് താരം പുറത്തായി.

ക്രിസ്ത്യാനോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പോർച്ചുഗൽ താരങ്ങൾ ഒരു തവണ കൂടി കൊവിഡ് ടെസ്റ്റ് നടത്തും.

Story Highlights cristiano ronaldo tested covid positive

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top