ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തി

ജോൺസൺ ആൻഡ് ജോൺസൺ നടത്തിവന്ന കോവിഡ് വാക്‌സീൻ പരീക്ഷണം നിർത്തിവച്ചു. അവസാനഘട്ടത്തിലെത്തിയ പരീക്ഷണമാണ് നിർത്തിവച്ചത്. പരീക്ഷണ വാക്‌സിൻ സ്വീകരിച്ച ഒരാളിൽ പാർശ്വഫലം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. താത്കാലികമായാണ് മൂന്നാംഘട്ട പരീക്ഷണം നിർത്തിവച്ചതെന്നാണ് വിവരം.
സെപ്റ്റംബർ 23നാണ് ജോൺസൺ ആൻഡ് ജോൺസന്റെ വാക്‌സിൻ പരീക്ഷണം അവസാനഘട്ടത്തിലേക്ക് കടന്നത്. അമേരിക്കയിൽ അടക്കം അറുപതിനായിരത്തോളം പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടന്നുവന്നത്.
Story Highlights – Johnson&Johnson, Covid 19
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here