ഗര്‍ഭിണികള്‍ കൊവിഡ് പോസിറ്റീവായാല്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന രീതി ശരിയല്ല; മുഖ്യമന്ത്രി

ഗര്‍ഭിണികള്‍ കൊവിഡ് പോസിറ്റീവായാല്‍ സ്വകാര്യ ആശുപത്രികള്‍ അവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പോസിറ്റീവായാലും ഗര്‍ഭിണികളെ സ്വകാര്യ ആശുപത്രികളില്‍ തന്നെ ചികിത്സിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതി.
‘ ചികിത്സ തേടിയെത്തുന്ന ഗര്‍ഭിണികള്‍ കൊവിഡ് പോസിറ്റീവായാല്‍ കണ്ണൂര്‍ ജില്ലയിലെ ചില സ്വകാര്യ ആശുപത്രികള്‍ അവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ രീതി ശരിയല്ല. അവിടെ തന്നെ അവരെ ചികിത്സിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മറ്റ് ഗുരുതര പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഗര്‍ഭിണികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയക്കുന്നത് ഇവിടങ്ങളിലെ കൊവിഡ് ചികത്സയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി ‘ മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – pregnant women, covid positive, treatment; Chief Ministe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here