അമ്പിളിക്കല കൊവിഡ് സെന്ററിലെ പ്രവർത്തനം; ജയിൽ വകുപ്പിന് വീഴ്ചയെന്ന് ഋഷിരാജ് സിംഗ്

തൃശൂരിൽ അമ്പിളിക്കല കൊവിഡ് സെന്ററിലെ പ്രവർത്തനത്തിൽ ജയിൽ വകുപ്പിന് വീഴ്ചയെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. സംഭവത്തിൽ ജില്ലാ ജയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു.
കൊവിഡ് സെന്ററിൽ പതിനേഴുകാരന് മർദനമേറ്റ സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു. ഡിപിഒ അരുൺ, എപിഒ രമേഷ് എന്നിവർക്കാണ് സസ്‌പെൻഷൻ. ഇവർ ഷമീറിന്റെ മരണത്തിലും ആരോപണ വിധേയരാണ്.
അതേസമയം, അമ്പിളിക്കല കൊവിഡ് സെന്ററിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ജയിലിൽ തന്നെ കൊവിഡ് സെന്റർ സജ്ജീകരിക്കാനാണ് തീരുമാനം.
Story Highlights – Rishiraj singh, Ambilikkala covid center
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here