Advertisement

ഐപിഎൽ മാച്ച് 29: രണ്ടാം പാദം ഇന്നു മുതൽ; പകരം വീട്ടാനൊരുങ്ങി ചെന്നൈ സൂപ്പർ കിംഗ്സ്

October 13, 2020
2 minutes Read
srh csk ipl preview

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ രണ്ടാം പാദ മത്സരങ്ങൾ ഇന്നു മുതൽ ആരംഭിക്കും. ഇന്ന് നടക്കുന്ന 29ആം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാസിനെ നേരിടും. ആദ്യ പാദത്തിൽ സൺറൈസേഴ്സ് ചെന്നൈയെ പരാജയപ്പെടുത്തിയിരുന്നു. ഇതിനു പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാവും ചെന്നൈ ഇന്ന് ഇറങ്ങുക. അതേസമയം, പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തുള്ള സൺറൈസേഴ്സിനും ഇന്ന് ജയിച്ചേ തീരൂ. ചെന്നൈ ടേബിളിൽ ഏഴാം സ്ഥാനത്താണ്.

Read Also : ‘ഞങ്ങൾ എന്തിന് എതിരാളികൾക്ക് മികച്ച താരങ്ങളെ കൈമാറണം?’; ഇടക്കാല ട്രാൻസ്‌ഫറിനോട് ഫ്രാഞ്ചൈസികൾ മുഖം തിരിക്കുന്നു എന്ന് റിപ്പോർട്ട്

മധ്യനിര ബാറ്റ്സ്മാന്മാരുടെ മെല്ലെപ്പോക്കാണ് ചെന്നൈയുടെ പ്രശ്നം. കഴിഞ്ഞ മത്സരത്തിലെ തോൽവിയോടെ ക്യാപ്റ്റൻ എംഎസ് ധോണി അക്കാര്യം വ്യക്തമാക്കുകയും ചെയ്തു. മോശം പ്രകടനത്തിന് ഏറെ വിമർശനം നേരിട്ട കേദാർ ജാദവിനു പകരമെത്തിയ ജഗദീശൻ ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇന്നും അതേ ടീം തുടരാൻ തന്നെയാണ് സാധ്യത. ഇന്നത്തെ മത്സരത്തിൽ ചെന്നൈ ബാറ്റ്സ്മാന്മാർ അല്പം കൂടി ആക്രമിച്ച് കളിച്ചേക്കും. ജഗദീശനെ ഓപ്പണിംഗിൽ പരീക്ഷിച്ച് ഡുപ്ലെസിയെ മധ്യനിരയിൽ ഇറക്കാനും സാധ്യതയുണ്ട്.

Read Also : ബൗളർമാരുടെ തകർപ്പൻ പ്രകടനം; ബാംഗ്ലൂരിന് കൂറ്റൻ ജയം

രാജസ്ഥാൻ റോയൽസിനെതിരെ വിജയത്തിൻ്റെ വക്കിൽ നിന്ന് പരാജയപ്പെട്ടതിൻ്റെ ഞെട്ടലിലാണ് സൺറൈസേഴ്സ്. പ്രത്യക്ഷത്തിൽ ടീമിന് വലിയ പ്രശ്നങ്ങൾ ഇല്ല. ഭേദപ്പെട്ട ബൗളിംഗ് നിരയും ബാറ്റിംഗ് നിരയും ഉണ്ട്. ഒരു ഫിഫ്റ്റി ഒഴിച്ചുനിർത്തിയാൽ പ്രിയം ഗാർഗിൻ്റെ ഫോം മാനേജ്മെൻ്റിനു തലവേദനയാണ്. എങ്കിലും ആ ഫിഫ്റ്റി ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആയിരുന്നു എന്നത് ഗാർഗിൻ്റെ സ്ഥാനത്തിന് ഇളക്കം തട്ടിക്കില്ല.

Story Highlights sunrisers hyderabad vs chennai super kings preview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top