Advertisement

ഐപിഎൽ മാച്ച് 29: ചെന്നൈക്ക് ബാറ്റിംഗ്; ഇരു ടീമുകളിലും മാറ്റങ്ങൾ

October 13, 2020
Google News 2 minutes Read
csk srh ipl toss

ഐപിഎൽ പതിമൂന്നാം സീസണിലെ 29ആം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ സിഎസ്കെ ക്യാപ്റ്റൻ എംഎസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും ഓരോ മാറ്റങ്ങൾ വീതമുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിൽ ജഗദീശനു പകരം പീയുഷ് ചൗള കളിക്കും. സൺറൈസേഴ്സിൽ ഷഹബാസ് നദീം ടീമിലെത്തി. അഭിഷേക് ശർമ്മ പുറത്തിരിക്കും.

Read Also : ‘ഞങ്ങൾ എന്തിന് എതിരാളികൾക്ക് മികച്ച താരങ്ങളെ കൈമാറണം?’; ഇടക്കാല ട്രാൻസ്‌ഫറിനോട് ഫ്രാഞ്ചൈസികൾ മുഖം തിരിക്കുന്നു എന്ന് റിപ്പോർട്ട്

ആദ്യ പാദത്തിൽ സൺറൈസേഴ്സ് ചെന്നൈയെ പരാജയപ്പെടുത്തിയിരുന്നു. ഇതിനു പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാവും ചെന്നൈ ഇന്ന് ഇറങ്ങുക. അതേസമയം, പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തുള്ള സൺറൈസേഴ്സിനും ഇന്ന് ജയിച്ചേ തീരൂ. ചെന്നൈ ടേബിളിൽ ഏഴാം സ്ഥാനത്താണ്. മധ്യനിര ബാറ്റ്സ്മാന്മാരുടെ മെല്ലെപ്പോക്കാണ് ചെന്നൈയുടെ പ്രശ്നം. കഴിഞ്ഞ മത്സരത്തിലെ തോൽവിയോടെ ക്യാപ്റ്റൻ എംഎസ് ധോണി അക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

രാജസ്ഥാൻ റോയൽസിനെതിരെ വിജയത്തിൻ്റെ വക്കിൽ നിന്ന് പരാജയപ്പെട്ടതിൻ്റെ ഞെട്ടലിലാണ് സൺറൈസേഴ്സ്. പ്രത്യക്ഷത്തിൽ ടീമിന് വലിയ പ്രശ്നങ്ങൾ ഇല്ല. ഭേദപ്പെട്ട ബൗളിംഗ് നിരയും ബാറ്റിംഗ് നിരയും ഉണ്ട്.

Story Highlights – Chennai super kings vs sunrisers hyderabad toss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here