Advertisement

‘തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം കുറയ്ക്കാൻ സാധിച്ചത് വിവിധ വകുപ്പുകളുടെ സംയുക്തവും മാതൃകാപരവുമായ പ്രവർത്തനംകൊണ്ട’; മുഖ്യമന്ത്രി

October 13, 2020
Google News 3 minutes Read

കൊവിഡ് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തിയ ജില്ല തിരുവനന്തപുരമാണ്. എന്നാൽ ഇപ്പോൾ രോഗ വ്യാപനത്തിന്റെ തോത് ജില്ലയിൽ കുറഞ്ഞിട്ടുണ്ട്. വിവിധ വകുപ്പുകൾ സംയുക്തമായി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടാണ് ഇത് സാധ്യമായത്. ജനങ്ങളും നല്ല രീതിയിൽ സഹകരിച്ചിട്ടുണ്ട്.

എന്നാൽ, ചില മേഖലകളിൽ ഇത്തരം പ്രവർത്തനങ്ങളോടുള്ള പൊതു ജനങ്ങളുടെ സമീപനം തികച്ചും നിരാശയുണ്ടാക്കുന്നതാണെന്ന് ഖേദ പൂർവ്വം പറയേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ചില മത്സ്യ ചന്തകൾ വഴിയോര കച്ചവട ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ ഇവിടങ്ങളിലൊക്കെ സാമൂഹ്യ അകലം അടക്കമുള്ള കാര്യങ്ങൾ, കൊവിഡ് മാനദണ്ഡങ്ങൾ അടക്കമുള്ളവ പാലിക്കുന്നതായി കാണുന്നില്ലെന്നും മുഖ്യ മന്ത്രി പറഞ്ഞു.

Story Highlights The reduction of Covid spread in Thiruvananthapuram was achieved through the joint and exemplary work of various departments’; Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here