കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്കും വ്യാഴാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ആന്ധ്ര തീരം വഴി കരയിൽ പ്രവേശിച്ചു. കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്കും വ്യാഴാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ഓറഞ്ച് അലർട്ടും, പതിമൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച്, അതിതീവ്ര ന്യൂനമർദ്ദമായി മാറി, ആന്ധ്ര തീരത്ത്, നർസാപുരിനുംവിശാഖപട്ടണത്തിനും ഇടയിൽ കരയിൽ പ്രവേശിച്ചു. കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

കോഴിക്കോട് ഓറഞ്ച് അലേർട്ടും, പതിമൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയെന്നും മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഒഴികെയുള്ള 11 ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കായിരിക്കും സാധ്യത.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ്നൽകി.

അതേസമയം, നിലവിൽ ആന്ധ്രാ തീരത്തിന് സമീപം കരയിൽ പ്രവേശിച്ച അതി തീവ്ര ന്യൂനമർദ്ദംഒക്ടോബർ 15 ഓടെ തെക്കൻ ഗുജറാത്തിനും വടക്കൻ കൊങ്കൺ തീരത്തിനും ഇടയിൽ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 15 ഓടെ തന്നെ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും പ്രവചിക്കുന്നു.

Story Highlights There is a possibility of heavy rain in Kerala today and heavy rain till Thursday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top