ഇന്നത്തെ പ്രധാനവാർത്തകൾ (13/10/2020)

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വാസന്തി
50-ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടി കനി കുസൃതി; നടൻ സുരാജ്
50-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടിയായി കനി കുസൃതിയും നടനായി സുരാജ് വെഞ്ഞാറമൂടും തെരഞ്ഞെടുക്കപ്പെട്ടു.
ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിന് ഭാഗിക സ്റ്റേ; സർക്കാരിന് ആശ്വാസം
ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് ആശ്വാസം. സിബിഐ അന്വേഷണം ഹൈക്കോടതി ഭാഗികമായി സ്‌റ്റേ ചെയ്തു. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനും സെന്റ് വെഞ്ചേഴ്‌സിനുമെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ജനതാദൾ വിഷയം: രണ്ടു ദിവസത്തിനകം കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സി.കെ നാണു
ജനതാദൾ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനൊരുങ്ങി സി. കെ നാണു. രണ്ടു ദിവസത്തിനകം കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സി.കെ നാണു ട്വന്റിഫോറിനോട് പറഞ്ഞു.
ഇടുക്കി ഡാമിൽ ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
ഇടുക്കി ഡാമിൽ ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയതിനാലാണ് ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തി
ജോൺസൺ ആൻഡ് ജോൺസൺ നടത്തിവന്ന കോവിഡ് വാക്‌സീൻ പരീക്ഷണം നിർത്തിവച്ചു. അവസാനഘട്ടത്തിലെത്തിയ പരീക്ഷണമാണ് നിർത്തിവച്ചത്. പരീക്ഷണ വാക്‌സിൻ സ്വീകരിച്ച ഒരാളിൽ പാർശ്വഫലം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Story Highlights – News Round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here