Advertisement

എയർ ഇന്ത്യാ ഉദ്യോഗസ്ഥനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; ബിനോയ് ജേക്കബിനും സ്വപ്ന സുരേഷിനുമെതിരെ സാക്ഷിമൊഴി

October 14, 2020
2 minutes Read
binoy jacob swapna suresh

എയർ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നൽകി കള്ളക്കേസിൽ കുരുക്കിയ സംഭവത്തിൽ ബിനോയ് ജേക്കബിനും സ്വപ്ന സുരേഷിനുമെതിരെ സാക്ഷിമൊഴി. സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതിനായി തിരുവനന്തപുരം സിജെഎം കോടതിയിൽ അപേക്ഷ നൽകി.

Read Also : എയർ ഇന്ത്യ ജീവനക്കാരനെതിരായ വ്യാജ പരാതി; സ്വപ്‌ന സുരേഷിനെ പ്രതി ചേർത്തു

എയർ ഇന്ത്യ ഉദ്യോഗസ്ഥൻ സിബുവിനെതിരായ പരാതിയിൽ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചതാണെന്ന് പരാതിയിൽ ഒപ്പിട്ട 18 സ്ത്രീകളിൽ ഒരാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിച്ച് പരാതി നൽകാൻ പ്രേരിപ്പിച്ചുവെന്നാണ് മറ്റൊരാളുടെ മൊഴി. ഈ രണ്ടു സാക്ഷികളുടെയും രഹസ്യമൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇതിനായി അപേക്ഷ നൽകി. എയർ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജമായി ലൈംഗിക പീഡന പരാതിയുണ്ടാക്കി കള്ളക്കേസിൽ കുടുക്കിയെന്നായിരുന്നു കേസ്. 

Read Also : സ്വപ്നാ സുരേഷിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിന്റെ അന്വേഷണം വിജിലൻസിന് കൈമാറാൻ ആലോചന

എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് ചെയർമാനായായിരുന്ന ബിനോയ് ജേക്കബും സ്വപ്ന സുരേഷുമാണ് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നത്. വ്യാജപരാതിക്കെതിരെ വലിയതുറ ജദലീസാണ് ആദ്യം കേസെടുത്തത്. ബിനോയിക്കെതിരെ ആദ്യം തെളിവുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പിന്നീട് തെളിവുകളില്ലെന്ന് പറഞ്ഞ് കളംമാറി. എയർഇന്ത്യാ ഉദ്യോഗസ്ഥൻ സിബു ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ശേഷം ജയിലെത്തി സ്വപ്ന സുരേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

Story Highlights statement against binoy jacob swapna suresh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top