ജോസ്.കെ.മാണിയുടെ രാഷ്ട്രിയ നിലപാട് എന്തെന്ന് ഇന്നറിയാം

jose k mani political inclination

ജോസ്.കെ.മാണിയുടെ രാഷ്ട്രിയ നിലപാട് പ്രഖ്യാപനം ഇന്ന്. എൽഡിഎഫിൽ ചേരുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇപ്പോൾ നടക്കുന്ന പാലായിലെ നേതൃയോഗ്തതിലുണ്ടാകും.

പാലായിലെ ജോസ് കെ മാണിയുടെ വസതിയിലാണ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നത്. തോമസ് ചാഴിക്കാടൻ, റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം. പാലാ ഇല്ലാതെ ജോസ് കെ മാണിയെ ഒപ്പം കൂട്ടുക എൽഡിഎഫിന് വെല്ലുവിളിയാകും.

അതേസമയം, പാലാ എംഎൽഎ മാണി സി കാപ്പൻ ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും.

Story Highlights jose k mani political inclination

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top