മറയൂരില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

മറയൂരില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിലായി. വട്ടവട കോവിലൂര്‍ സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

മറയൂര്‍ സ്വദേശിനിയായ യുവതി കാന്താല്ലൂരിലുള്ള ബന്ധുവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. വീടിനടുത്ത് തടിവെട്ടാന്‍ എത്തിയ കോവിലൂര്‍ സ്വദേശിയാണ് യുവതിയെ പീഡിപ്പിച്ചത്. പീഡനവിവരം അറിഞ്ഞ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപെടുകയായിരുന്നു. മറയൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top