ഹത്റാസ് പെൺകുട്ടിയുടെ സഹോദരങ്ങളുടെ മൊഴി സിബിഐ ഇന്നും രേഖപ്പെടുത്തും

CBI brothers Hathras girl

ഹത്റാസ് പെൺകുട്ടിയുടെ സഹോദരങ്ങളുടെ മൊഴി സിബിഐ ഇന്നും രേഖപ്പെടുത്തും. ഹാജരാകാൻ സഹോദരങ്ങൾക്ക് സിബിഐ നോട്ടീസ് അയച്ചു. അതിനിടെ സിബിഐയുടെ അന്വേഷണ പുരോഗതി സർക്കാരിനെ അറിയിക്കണമെന്ന് വിചിത്ര ആവശ്യവുമായി ഉത്തർപ്രദേശ് സർക്കാർ സുപ്രിം കോടതിയെ സമീപിച്ചു.-

പെൺകുട്ടിയുടെ മൂന്ന് സഹോദരങ്ങൾക്കാണ് ഇന്ന് രാവിലെ സിബിഐ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചത്. കഴിഞ്ഞ ദിവസം നാലുമണിക്കൂറോളം സഹോദരൻ്റെ മൊഴി സിബിഐ എടുത്തിരുന്നു. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ സിബിഐ കൂടുതൽ തെളിവുകൾ ശേഖരിക്കുയാണ്. കുടുംബം നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സിബിഐ ഉദ്യോഗസ്ഥർ സംഭവം പുനരാവിഷ്കരിക്കുകയും ചെയ്തു.

Read Also : ഹത്റാസിൽ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ചേർന്ന് കൊലപ്പെടുത്തിയ ദളിത് യുവതി; വ്യാജപ്രചാരണവുമായി തമിഴ്നാട് ബിജെപി

അതിനിടെ സിബിഐയുടെ അന്വേഷണപുരോഗതി തങ്ങളെ അറിയിക്കണമെന്ന് വിചിത്ര ആവശ്യവുമായി ഉത്തർപ്രദേശ് സർക്കാർ സുപ്രിം കോടതിയെ സമീപിച്ചു. രണ്ടാഴ്ചയിലൊരിക്കൽ സിബിഐ തൽസ്ഥിതി റിപ്പോർട്ട് സർക്കാരിന് കൈമാറാൻ കോടതി ഉത്തരവിടണമെന്നാണ് ആവശ്യം. കൂടാതെ പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ ഒരുക്കിയ സുരക്ഷയുടെ പൂർണ്ണ വിവരങ്ങളും സുപ്രിം കോടതിയെ ധരിപ്പിച്ചു.

Story Highlights The CBI will record the statement of the brothers of the Hathras girl

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top