തിരുവനന്തപുരത്ത് 679 പേര്‍ക്ക് കൊവിഡ്; 18 മരണം

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 679 പേര്‍ക്ക് കൊവിഡ്. ഇതില്‍ 350 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരൂടെ ഉറവിടം വ്യക്തമല്ല. 15 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാള്‍ അന്യസംസ്ഥാനത്ത് നിന്നുമെത്തി. 18 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
മന്നംകുന്ന് സ്വദേശിനി കമലാഭായി(70), കാഞ്ഞിരംകുളം സ്വദേശിനി സുലോചന(60), ബാലരാമപുരം സ്വദേശിനി ലീല(75), നലാഞ്ചിറ സ്വദേശി നാരായണന്‍(69), പെരുന്താന്നി സ്വദേശി എ.വി കൃഷ്ണന്‍(75), ഭഗവതിനട സ്വദേശി ശോഭന(55), പൂവാര്‍ സ്വദേശി നൂര്‍ജഹാന്‍(53), കല്ലമ്പലം സ്വദേശി രേവമ്മ(59), കൊടങ്ങാവിള സ്വദേശിനി ശകുന്തള(69), മണക്കാട് സ്വദേശിനി തുളസി(53), ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുള്‍ സലാം(61), കല്ലറ സ്വദേശിനി ഫാത്തിമ ബീവി(88), വെള്ളനാട് സ്വദേശി ദാമോദരന്‍ നായര്‍(72), ശ്രീകാര്യം സ്വദേശി ശരത് ശശിധരന്‍(29), ബീമാപള്ളി സ്വദേശി ശ്രീനാഥ്(38), പ്ലാമൂട്ടുകട സ്വദേശി തോമസ്(71), പെരുമ്പഴുതൂര്‍ സ്വദേശി രാജന്‍(50), കരമന സ്വദേശി പുരുഷോത്തമന്‍(70) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 302 പേര്‍ സ്ത്രീകളും 377 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 68 പേരും 60 വയസിന് മുകളിലുള്ള 125 പേരുമുണ്ട്. ജില്ലയില്‍ പുതുതായി 2,861 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,845 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3295 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 11068 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 775 പേര്‍ ഇന്ന് രോഗമുക്തി നേടി.
Story Highlights – covid, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here