Advertisement

തൃശൂരില്‍ 867 പേര്‍ക്ക് കൂടി കൊവിഡ്

October 15, 2020
Google News 1 minute Read
covid thrissur

തൃശൂര്‍ ജില്ലയിലെ 867 പേര്‍ക്ക് കൂടി കൊവിഡ്. 550 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9473 ആണ്.

തൃശൂര്‍ സ്വദേശികളായ 157 പേര്‍ മറ്റ് ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25233 ആണ്. അസുഖ ബാധിതരായ 15506 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. വ്യാഴാഴ്ച 865 കേസുകളിലും സമ്പര്‍ക്കം വഴിയാണ് രോഗബാധ.

Read Also : കോട്ടയം ജില്ലയില്‍ 495 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

6186 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 714 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 249 പേര്‍ ആശുപത്രിയിലും 465 പേര്‍ വീടുകളിലുമാണ്. 3081 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3637 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 206013 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights thrissur covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here