കോട്ടയം ജില്ലയില്‍ 495 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 495 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 491 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ നാലു പേരും 10 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും ഇന്ന് കൊവിഡ് ബാധിതരായി. 43 രോഗികളുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 185 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ 5986 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 16980 പേര്‍ കൊവിഡ് ബാധിതരായി. ഇതില്‍ 10974 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17269 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.

Story Highlights covid confirmed 495 people in Kottayam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top