‘സരോജിനി’യുടെ പേരിൽ കവിത എഴുതിയ അക്കിത്തം

പണ്ട് തേഡ് ഫോറത്തിൽ പഠിക്കുന്ന കാലത്ത് കുട്ടിക്കൃഷ്ണമാരാർക്ക് അക്കിത്തം ഒരു കവിത അയച്ചു കൊടുത്തു. ഒരെണ്ണം പ്രസിദ്ധീകരിച്ചെങ്കിലും ബാക്കിയൊന്നും വെളിച്ചം കണ്ടില്ല. ഇതിന് പരിഹാരമായി അക്കിത്തത്തിന്റെ സൃഹൃത്ത് ഒരു മാർഗം നിർദേശിച്ചു. പെണ്ണുങ്ങളുടെ പേരുവച്ച് കവിത അയക്കണമെന്നും പ്രോത്സാഹനം ലഭിക്കുമെന്നും കവിത പ്രസിദ്ധീകരിക്കുമെന്നുമായിരുന്നു ആ ഉപദേശം. അങ്ങനെ അക്കിത്തം ‘സരോജിനി’യായി.

സംസ്‌കൃതത്തിൽ നിന്ന് കവിത തർജമ ചെയ്ത് കെ. എസ് സരോജിനി എന്ന പേരിലാണ് അക്കിത്തം കവിത അയച്ചത്. താനൊരു ദരിദ്ര വിദ്യാർത്ഥിനിയാണെന്നും കവിത പ്രസിദ്ധീകരിക്കണമെന്നുമുള്ള ആമുഖവും വച്ചു. മനസലിഞ്ഞ കുട്ടിക്കൃഷ്ണമാരാർ കവിത പ്രസിദ്ധീകരിച്ചു. സരോജിനി ആരാണെന്ന് കുട്ടിക്കൃഷ്ണമാരാർ അന്വേഷിച്ചതായി അക്കിത്തം പിന്നീട് അറിഞ്ഞു. പക്ഷേ കുട്ടിക്കൃഷ്ണമാരാരുടെ മരണ ശേഷം മാത്രമാണ് അക്കിത്തം അക്കാര്യം വെളിപ്പെടുത്തിയത്.

Story Highlights Akkitham Achuthan namboothiri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top