കവിതയുടെ പല തട്ടകങ്ങളെ കൈയടക്കിയ വ്യക്തിയായിരുന്നു അക്കിത്തം : കവി പി.പി ശ്രീധരനുണ്ണി

p sreedharanunni on akkitham

കവിതയുടെ പല തട്ടകങ്ങളെ കൈയടക്കിയ വ്യക്തിയായിരുന്നു അക്കിത്തമെന്ന് കവി പി.പി ശ്രീധരനുണ്ണി ട്വന്റിഫോറിനോട്. ആദ്യം കാൽപനികത, പിന്നീട് റിയലിസം, അത് കഴിഞ്ഞ് ദാർശനികത, ഇതെല്ലാം ഒന്നിച്ചുകൊണ്ടുപോയ വ്യക്തിയെന്ന നിലയ്ക്കുള്ള സംഭാഷണങ്ങളായിരുന്നു തങ്ങൾ തമ്മിൽ നടന്നിരുന്നതെന്ന് പി.പി ശ്രീധരനുണ്ണി ഓർമിച്ചു.

Read Also : ഇടശേരി, വൈലോപ്പിള്ളി എന്നിവരൊക്കെ ഉള്ളപ്പോൾ തനിക്കെന്ത് ജ്ഞാനപീഠം എന്ന് ചോദിച്ചിരുന്നു അക്കിത്തം : എംഡി രാജേന്ദ്രൻ

താൻ അക്കിത്തത്തിന്റെ ആദ്യം വായിക്കുന്ന കൃതി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ്. ഈ കൃതിയിൽ നിന്ന് ദാർശനികമായ തലത്തിലേക്ക് വന്നതെങ്ങനെയെന്ന് അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഒരു ഉത്തരം ലഭിച്ചിട്ടില്ലെന്ന് കവി പി.പി ശ്രീധരനുണ്ണി. ഇത് ജീവിതത്തിന്റെ ഓരോ പരിണാമങ്ങളാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എല്ലാകാലത്തും പുരോഗമന ആശയങ്ങളെ ഉൾകൊണ്ടുകൊണ്ട് അത് പ്രകടിപ്പിച്ച, പ്രചരിച്ച വ്യക്തിയായിരുന്നു അക്കിത്തമെന്നും ജീവിത സംഘർഷങ്ങൾ ആവിഷ്‌കരിക്കുന്ന രീതിയിലുള്ള കവിതകളോടായിരുന്നു അദ്ദേഹത്തിന്റെ ആഭിമുഖ്യമെന്നും ശ്രീധരനുണ്ണി പറഞ്ഞു.

Read Also : അക്കിത്തത്തിന്റേത് പൗർണമി വിരിയിച്ച കവിതകളെന്ന് കൽപറ്റ നാരായണൻ; കുലപർവത വ്യക്തിത്വമെന്ന് പ്രഭാ വർമ

നാട്ടുകാർ ന്നെ ബന്ധത്തിനപ്പുറം എം.ടി അക്കിത്തത്തെ കണഅടിരുന്നത് ഗുരുസ്ഥാനീയനായിട്ടായിരുന്നു. രണ്ടുപേരുടേയും തട്ടം രണ്ടായിരുന്നുവെങ്കിലും അവരുടെ ജീവിതത്തിന്റെ വഴികളും വിശ്വസിച്ച് ആശയഗതികളും ഒന്നായിരുന്നുവെന്ന് ശ്രീധരനുണ്ണി പറഞ്ഞു.

Story Highlights p sreedharanunni on akkitham

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top