ലൈഫ് മിഷൻ കേസ് അടിയന്തിരമായി കേൾക്കണമെന്ന് സിബിഐ

ലൈഫ് മിഷൻ കേസ് അടിയന്തിരമായി കേൾക്കണമെന്ന് സിബിഐ ഹൈക്കോടതിയിൽ. ഇക്കാര്യം കാണിച്ച് സിബിഐ പെറ്റീഷൻ ഫയൽ ചെയ്തു. സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്ന് സിബിഐ വ്യക്തമാക്കി. കേസ് തിങ്കളാഴ്ച പരിഗണിക്കും.

ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് രണ്ട് മാസത്തേക്ക് സംസ്ഥാന സർക്കാറിനും ലൈഫ് മിഷൻ സിഇഒയ്ക്കുമെതിരായ അന്വേഷണം ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇത് കേസന്വേഷണത്തെ സാരമായി ബാധിക്കുന്നുവെന്ന് സിബിഐ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

രണ്ട് മാസത്തിന് ശേഷം കേസ് പരിഗണിക്കുന്നുവെന്ന് പറയുമ്പോൾ അത് അന്വേഷണത്തിന് തടസമാകുന്നുവെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.

Story Highlights CBI urges immediate hearing of Life Mission case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top