വയനാട്ടിൽ രാഹുൽ ഗാന്ധി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ച് കളക്ടർ

collector denied permission for rahul gandhi event

വയനാട്ടിൽ രാഹുൽ ഗാന്ധി എംപി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം സർക്കാറിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചത്.

എംഎസ്ഡിപി പദ്ധതിയിൽ ഉൾപ്പെട്ട മുണ്ടേരി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്. ഉദ്ഘാടനത്തിന് തൊട്ടുമുൻപാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്.

സംഭവത്തിൽ യുഡിഎഫ് നേതാക്കൾ കളക്ടറെ പ്രതിഷേധമറിയിച്ചു. സർക്കാർ എംപിയെ അപമാനിച്ചെന്ന് ഡിസിസി പ്രസിഡന്റും പറഞ്ഞു.

Story Highlights collector denied permission for rahul gandhi event

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top