മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ ഇ.ഡി ചോദ്യം ചെയ്യുന്നു

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ ഇ.ഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ചോദ്യം ചെയ്യുന്നു. സ്വപ്നയുമൊന്നിച്ചുള്ള വിദേശ യാത്രകൾ സംബന്ധിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യൽ. അറസ്റ്റ് തടഞ്ഞുള്ള കോടതി ഉത്തരവ് ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് ശിവശങ്കർ എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരായത്.
ഇത് മൂന്നാം തവണയാണ് തിരുവനന്തപുരം സ്വർണ കള്ള കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നത്. മുമ്പ് അഗസ്റ്റ് 9 നും 14 നും ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 1,90,000 യുഎസ് ഡോളർ വിദേശത്തേയ്ക്ക് കടത്തിയെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഡോളർ കടത്താൻ നയതന്ത്ര പദ്ധതി ദുരുപയോഗം ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ശിവശങ്കറിന് പങ്കുണ്ടോയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. പ്രാഥമിക പരിശോധനയിൽ സ്വപ്നയും ശിവശങ്കറും 2 തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയതായി എൻഫോഴ്സ്മെന്റിന് വ്യക്തമായി. ഔദ്യോഗിക യാത്രകൾക്ക് പോലും ശിവശങ്കർ നയതന്ത്ര പാസ് പോർട്ട് ഉപയോഗിക്കാതേ സ്വകാര്യ പാസ്പോർട്ടാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് മനസിലായിട്ടുണ്ട്. ഇത്തരം യാത്രകളിൽ സർക്കാർ ഫണ്ടും ഉപയോഗിച്ചിട്ടില്ല. ഒരുമിച്ചുള്ള യാത്രകളിൽ സ്വപ്ന അമിതമായി വിദേശ പണം കൈവശം വച്ചിരുന്നോയെന്ന് കസ്റ്റംസ് ശിവശങ്കറിനോട് ചോദിച്ചിരുന്നു. തനിക്ക് അറിയില്ലെന്നായിരുന്നു മറുപടി. ഈ സാഹചര്യത്തിലാണ് 20 16 മുതലുള്ള വിദേശയാത്രകളുടെ രേഖകൾ ഹാജരാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. അറസ്റ്റ് തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവ് ലഭിച്ചതിന് തൊട്ട് പിന്നാലെ ശിവശങ്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി.
Story Highlights – ED questions M Sivasankar, former principal secretary to CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here