ഹത്‌റാസ് കൂട്ടബലാത്സംഗക്കേസ്; വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

ഉത്തര്‍പ്രദേശിലെ ഹത്‌റാസിലെ കൂട്ട ബലാത്സംഗ കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം സുപ്രിംകോടതിയില്‍. സിബിഐ അന്വേഷണത്തിന് സുപ്രിംകോടതി മേല്‍നോട്ടം വഹിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. എന്നാല്‍ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം ഹൈക്കോടതി വഹിക്കട്ടെയെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

കുടുംബാംഗങ്ങള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാമെന്നും കോടതി പറഞ്ഞു. അന്വേഷണ വിവരം മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിന് കുടുംബത്തിന് വിലക്കില്ലെന്നും സുപ്രിംകോടതി അറിയിച്ചു.

Story Highlights Hathras case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top