ഞാൻ കളിക്കുമ്പോൾ മറ്റ് പലരും വാട്ടർ ബോയ് ആയിട്ടുണ്ട്; ടീം നല്ല പ്രകടനം നടത്തലാണ് പ്രധാനം: ഇമ്രാൻ താഹിർ

ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടി സീസണിൽ ഒരു മത്സരം പോലും കളിക്കാത്തതിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ. താൻ കളിയ്ക്കുമ്പോൾ മറ്റ് പലരും വാട്ടർ ബോയ് ആയിട്ടുണ്ടെന്നും ടീം നല്ല പ്രകടനം നടത്തലാണ് പ്രധാനമെന്നും താഹിർ അദ്ദേഹം കുറിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
Read Also : ഇമ്രാൻ താഹിർ ഏറെ താമസിയാതെ കളിക്കും; ഇടക്കാല ട്രാൻസ്ഫറിനില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്
‘ഞാൻ കളിച്ചുകൊണ്ടിരിക്കുമ്പോൾ നിരവധി കളിക്കാർ എനിക്ക് വെള്ളവുമായി എത്തിയിട്ടുണ്ട്. ഇപ്പോൾ അർഹതപ്പെട്ട കളിക്കാർ കളിക്കുമ്പോൾ അവർക്ക് വെള്ളവുമായി പോവേണ്ടത് എന്റെ കടമയാണ്. ഞാൻ കളിക്കുന്നുണ്ടോ ഇല്ലയോ എന്നത് അല്ല. എനിക്ക് അവസരം ലഭിച്ചാൽ ഞാൻ എന്റെ മികവ് കാണിക്കും. എന്നെ സംബന്ധിച്ച് ടീം ആണ് പ്രധാനപ്പെട്ടത്’- താഹിർ കുറിച്ചു.
കഴിഞ്ഞ സീസണിൽ 26 വിക്കറ്റുകളുമായി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ യാത്രയിൽ നിർണായക പങ്കുവഹിച്ച താരമായിരുന്നു താഹിർ. സീസണിലെ പർപ്പിൾ ക്യാപ്പും താഹിറിനായിരുന്നു. എന്നിട്ടും ഈ സീസണിൽ താരത്തെ കളിപ്പിക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് താഹിർ തൻ്റെ നിലപാട് അറിയിച്ചത്.
Read Also : ഐപിഎൽ മാച്ച് 30: ഡൽഹിക്ക് ബാറ്റിംഗ്; ഒരു മാറ്റം
അതേസമയം, കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മികച്ച വിജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് വിജയപാതയിൽ തിരികെ എത്തിയിരിക്കുകയാണ്. നിലവിൽ 8 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയമുള്ള അവർ പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.
Story Highlights – imran tahir tweet viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here