ലാവ്ലിന്‍ കേസ്; സിബിഐ നടപടി ദുരൂഹമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ലാവ്ലിന്‍ കേസ് വീണ്ടും മാറ്റിവയ്ക്കാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയ സിബിഐയുടെ നടപടി ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ കേസില്‍ സിബിഐ തുടര്‍ച്ചയായി ഒളിച്ചുകളി നടത്തുകയാണ്. 2018 ന് ശേഷം സുപ്രിംകോടതിയുടെ പരിഗണനയില്‍ വന്ന ലാവ്ലിന്‍ കേസ് 20 തവണയാണ് മാറ്റിവച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെട്ട ഈ കേസ് ഇത്രയും തവണ മാറ്റിവയ്ക്കുന്നത് സുപ്രിംകോടതിയുടെ ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യവാരം കേസ് പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന് നിലപാടെടുത്ത സിബിഐ ആണ് ഇപ്പോള്‍ വീണ്ടും ചുവടുമാറ്റം നടത്തിയത്. ഇതിന് പിന്നില്‍ സിപിഐഎം – ബിജെപി ഇടപെടല്‍ ഉണ്ടെന്ന് തന്നെ കരുതണം. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. സിബിഐയുടെ സംശയാസ്പദമായ പിന്‍മാറ്റം ഇരുവരും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണോ? ഏത് ദുഷ്ടശക്തികളുമായി ചേര്‍ന്നും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും എന്നാലത് വിലപ്പോകില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Story Highlights – lavalin case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here