Advertisement

ഇന്ന് നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെട്ട് കൊള്ളണമെന്നില്ല; നടിമാര്‍ക്ക് പിന്തുണയുമായി ഗീതു മോഹന്‍ദാസ്

October 15, 2020
Google News 1 minute Read
geethu mohandas

അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാര്‍വതിക്കും രേവതിക്കും പത്മപ്രിയയ്ക്കും പിന്തുണ അറിയിച്ച് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്. തെരഞ്ഞെടുത്ത വഴികള്‍ സുഗമമല്ലെന്നും നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ലെന്നും ഗീതു കുറിച്ചു. ഉയര്‍ത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ലെന്നും നിശബ്ദരാക്കപ്പെട്ടവരെയോ നിശബ്ദത പാലിക്കുന്നവരെയോ അല്ല നാം പിന്തുടരുന്നതെന്നും ഗീതു.

കുറിപ്പ് വായിക്കാം,

പ്രിയപ്പെട്ട പാര്‍വ്വതി, രേവതിച്ചേച്ചി, പത്മപ്രിയ

നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും കരുത്തും ആശംസിക്കട്ടെ. നമ്മള്‍ തിരഞ്ഞെടുത്ത വഴികള്‍ സുഗമമല്ല. ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല, എന്നാല്‍ വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും. ഇന്ന് സ്വസ്ഥരായിരിക്കുന്നവരുടെ സ്വാസ്ഥ്യം കെടുക തന്നെ ചെയ്യും. നമ്മളും നമ്മളുയര്‍ത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല. നിശബ്ദരാക്കപ്പെട്ടവരെയോ നിശബ്ദത പാലിക്കുന്നവരെയോ അല്ല നാം പിന്തുടരുന്നത്. ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ നമുക്ക് ആഘോഷിക്കാം.

Read Also : സ്റ്റാന്‍ഡ് അപ്പില്‍ അഭിനയിക്കാനാവില്ലെന്ന് വിധു വിന്‍സെന്റിനെ അറിയിച്ചിരുന്നു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി പാര്‍വതി തിരുവോത്ത്

എഎംഎംഎയ്ക്ക് നടിമാരായ രേവതിയും പത്മപ്രിയയും കത്തയച്ചിരുന്നു. ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ സംഘടനാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. സിദ്ദിഖിനെതിരായ ആരോപണത്തില്‍ സ്വീകരിച്ച നടപടി എന്താണെന്ന് ചോദിച്ച ഇരുവരും സംഘടനയെയും സിനിമ മേഖലയെയെയും അപമാനിക്കുന്ന അംഗങ്ങളുടെ പ്രസ്താവനകളില്‍ എന്ത് നടപടി സ്വീകരിക്കുമെന്നും ചോദിച്ചു. കൂടാതെ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു.

Story Highlights geethu mohandas, amma, paravathy thiruvothu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here