യുഎപിഎ നിലനിൽക്കില്ലെന്ന് കോടതി; സ്വർണക്കടത്ത് കേസിൽ എൻഐഎയ്ക്ക് തിരിച്ചടി

uapa nia gold smuggling

സ്വർണക്കടത്ത് കേസിൽ എൻഐഎയ്ക്ക് തിരിച്ചടി. കേസിൽ യുഎപിഎ ചുമത്താൻ തെളിവില്ലെന്ന് എൻഐഎ കോടതി നിരീക്ഷിച്ചു. പിടിക്കപ്പെട്ടവർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ബന്ധം സ്ഥാപിക്കാൻ കഴിയുന്ന വസ്തുതകൾ കേസ് ഡയറിയിൽ ഇല്ലെന്നും എൻഐഎ കോടതി നിരീക്ഷിച്ചു. നേരത്തെ, കേസിലെ 10 പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കാൻ ശ്രമിച്ചതിനു തെളിവില്ല. 10 പേരും സാമ്പത്തിക നേട്ടത്തിനാണ് സ്വർണം കടത്തിയതെന്നും കോടതി വിലയിരുത്തി.

Read Also : സ്വർണക്കടത്ത് കേസ്: പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി

പ്രതികൾക്ക് ഭീകരവാദ ബന്ധമുണ്ടെന്നായിരുന്നു എൻഐഎയുടെ വാദം. പ്രതി കെ.ടി. റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായി ബന്ധമുണ്ട്. ഈ സംഘം ടാൻസാനിയ കേന്ദ്രീകരിച്ച് സ്വർണം, ലഹരി, ആയുധം, രത്‌നം എന്നിവയുടെ കള്ളക്കടത്ത് നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. റമീസും മറ്റൊരു പ്രതി ഷറഫുദീനും ഒരുമിച്ചു നടത്തിയ ടാൻസാനിയ യാത്രയുടെ തെളിവുകൾ ലഭിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതാണ് സ്വർണക്കടത്ത്. പ്രതികൾ ലാഭമെടുക്കാതെ തുടർച്ചയായി കടത്തിന് പണം നിക്ഷേപിച്ചുവെന്നും എൻഐഎ വാദിച്ചു. പ്രതികൾക്കെതിരായ ഡിജിറ്റൽ തെളിവുകൾ എൻഐഎ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു.

Story Highlights uapa wont stand says nia in gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top