സ്വർണക്കടത്ത് കേസ്: പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം സ്വർണക്കള്ളകടത്ത് കേസിൽ പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽ പ്രതികൾക്കെതിരെ അന്വേഷണ സംഘം പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും സ്വപ്ന സുരേഷിന് കോടതി ജാമ്യം നൽകിയിരുന്നു. 60 ദിവസം കഴിഞ്ഞ് ഇഡി കുറ്റപത്രം സമർപ്പിച്ചതുകൊണ്ട് തന്റെ കക്ഷിക്ക് സ്വാഭാവിക ജാമ്യം നൽകണമെന്നാണ് സന്ദീപിന്റെ അഭിഭാഷക വിജയം കോടതിയെ അറിയിച്ചത്.

അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ
എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. എം. ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.

Story Highlights Sandeep nair, Gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top