ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക തീര്‍ക്കാന്‍ കേന്ദ്രം 1.1 ലക്ഷം കോടി രൂപ വായ്പ എടുക്കും

ജിഎസ്ടി നഷ്ടപരിഹാര കുറവ് പരിഹരിക്കാന്‍ കേന്ദ്രം വായ്പയെടുക്കുമെന്ന് ധനമന്ത്രാലയം. 1.1 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കൈമാറാനാണ് കേന്ദ്രം തീരുമാനിച്ചത്. നഷ്ടപരിഹാര സെസ് തുകയ്ക്ക് ബദലായി വായ്പയെടുത്ത തുക ബാക്ക്-ടു-ബാക്ക് വയ്പയായി സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ നേരിട്ട് വായ്പയെടുക്കണമെന്നാണ് കേന്ദ്രം ഇതുവരെ വാദിച്ചത്.
വ്യത്യസ്ത പലിശനിരക്ക് ഒഴിവാക്കാനും ഭരണപരമായ സൗകര്യവും മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം, വായ്പ പലിശടക്കം ആരാണ് തിരിച്ചടയ്ക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ വായ്പകള്‍ കേന്ദ്രസര്‍ക്കാരിന്റെ ധനകമ്മിയില്‍ പ്രതിഫലിക്കില്ല. പകരം, സംസ്ഥാന സര്‍ക്കാരുകളുടെ മൂലധനവരവായും അവരുടെ ധനകമ്മി പരിഹരിക്കുന്നതിനുള്ള സഹായമായും കണക്കാക്കും. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നികത്തുന്നതുസംബന്ധിച്ച് 12ന് നടന്ന ജിഎസ്ടി കൗണ്‍സില്‍യോഗത്തിലും തീരുമാനമായിരുന്നില്ല. വിപണിയില്‍നിന്ന് വായ്പയെടുക്കാന്‍ തയ്യാറായ 20 സംസ്ഥാനങ്ങള്‍ക്ക് ഏകപക്ഷീയമായി കേന്ദ്രം അനുമതി നല്‍കി. ആകെ നികത്തേണ്ട നഷ്ടം 2.30 ലക്ഷം കോടി രൂപയാണ്. ഇതില്‍ 60000 കോടി നഷ്ടപരിഹാര സെസില്‍നിന്ന് ലഭിക്കും. ബാക്കി 1.7 ലക്ഷം കോടി രൂപയില്‍ 1.1 ലക്ഷം കോടിയാണ് വായ്പയെടുക്കുന്നത്.
Story Highlights – Center will take a loan of Rs 1.1 lakh crore to settle the GST arrears
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here