ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനവർഷം പരിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ

ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനവർഷം പരിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ. ഇതനുസരിച്ച് വിലസൂചികയുടെ അടിസ്ഥാനവർഷം 2001ൽനിന്ന് 2016ലേയ്ക്ക് മാറ്റാനാണ് തീരുമാനം. പുതുക്കിയ സെപ്റ്റംബറിലെ സൂചിക അടുത്തയാഴ്ചയോടെ പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാങ് വാർ പറഞ്ഞു.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വ്യവസായമേഖലയിലെ തൊഴിലാളികൾക്കും ഇതിലൂടെ പ്രയോജനം ലഭിക്കും. വില സൂചിക യാഥാർത്ഥ്യമാകുന്നതോടെ ജോലിക്കാരുടെ ശമ്പളവും പെൻഷൻ തുകയും വർധിക്കും. ആരോഗ്യം, വിദ്യാഭ്യാസം, മൊബൈൽ ഫോൺ ചെലവുകൾ എന്നിവ ഉൾപ്പടെ 90 മേഖലകളെക്കൂടി ഉൾക്കൊള്ളിച്ചാകും ഉപഭോക്തൃ വില സൂചിക ഇനി നിശ്ചയിക്കുക. ഓരോ അഞ്ചുവർഷത്തിലൊരിക്കൽ അടിസ്ഥാന വർഷം പരിഷ്‌കരിക്കണമെന്ന് നിർദേശമുണ്ടെങ്കിലും 2001നുശേഷം ഇതുവരെ പുതുക്കൽ നടപടികൾ ഉണ്ടായിട്ടില്ല.

Story Highlights Central Government to revise the base year of the Consumer Price Index

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top