സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് ജോസ് കെ മാണി വിഭാഗം

കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണി ഘടകകക്ഷിയാക്കാനുള്ള സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് ജോസ് കെ മാണി വിഭാഗം. കേരള കോണ്‍ഗ്രസിന്റെ ജനസ്വാധീനം സിപിഐഎം നേതൃത്വം അംഗീകരിച്ചതില്‍ സന്തോഷമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ ട്വന്റി ഫോറിനോട് പ്രതികരിച്ചു.

അതേസമയം, പാലാ കേരള കോണ്‍ഗ്രസിന്റെ ഹൃദയ വികാരമാണെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലടക്കം എല്‍ഡിഎഫിന് കൂടുതല്‍ സീറ്റുകിട്ടാന്‍ കേരള കോണ്‍ഗ്രസ് പരിശ്രമിക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Story Highlights Jose K. Mani faction welcomed the decision of the CPI (M) central leadership

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top