‘മക്കളോടൊപ്പം സമയം ചെലവഴിക്കണം’; കെവിൻ പീറ്റേഴ്സൺ ഐപിഎൽ കമന്ററി പാനൽ വിട്ടു

Kevin Pietersen IPL Commentary

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റർ കെവിൻ പീറ്റേഴ്സൺ ഐപിഎൽ കമൻ്ററി പാനൽ വിട്ട് നാട്ടിലേക്ക് പോയി. മക്കളോടൊപ്പം സമയം ചെലവഴിക്കാനായാണ് താൻ കമൻ്ററി പാനൽ വിടുന്നതെന്ന് പീറ്റേഴ്സൺ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഐപിഎൽ സീസണിലെ കഴിഞ്ഞ മത്സരങ്ങളിലെല്ലാം കമൻ്ററി പാനലിൽ സജീവമായിരുന്ന പീറ്റേഴ്സൺ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട കമൻ്റേറ്റർമാരിൽ പെട്ട ഒരാളായിരുന്നു.

Read Also : ഐപിഎൽ മാച്ച് 32: പുതിയ നായകനു കീഴിൽ കൊൽക്കത്ത; ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ മുംബൈ

‘സീസൺ പകുതിയാകുമ്പോൾ എൻ്റെ മക്കൾക്കു വേണ്ടി ഞാൻ ഐപിഎൽ വിടുകയാണ്. ഞാൻ അവർക്കൊപ്പം വീട്ടിൽ കഴിയാൻ ആഗ്രഹിക്കുന്നു. ഇതൊരു വിചിത്രമായ വർഷമായിരുന്നു. കുട്ടികൾ ഇപ്പോൾ സ്കൂളിൽ പോയിത്തുടങ്ങി. എല്ലാ ദിവസവും അവർക്കൊപ്പം ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’- പീറ്റേഴ്സൺ കുറിച്ചു.

ഐപിഎൽ ആവേശകരമായി മുന്നേറുകയാണ്. എല്ലാ ടീമുകളും 7 മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ ഡൽഹി ക്യാപിറ്റൽസ് പോയിൻ്റ് പട്ടികയിൽ ഒന്നാമതും മുംബൈ ഇന്ത്യൻസും രണ്ടാമതുമാണ്. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുന്ന മുംബൈക്ക് വിജയിക്കാനായാൽ ഡൽഹിയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താം. 8 മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റുള്ള കിംഗ്സ് ഇലവൻ പഞ്ചാബാണ് പട്ടികയിൽ അവസാന സ്ഥാനത്ത്. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 6 പോയിൻ്റുള്ള രാജസ്ഥാൻ ആറാം സ്ഥാനത്താണ്.

Story Highlights Kevin Pietersen Leaves IPL 2020 Commentary Panel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top