Advertisement

കമ്മിൻസിന്റെ കൗണ്ടർ അറ്റാക്ക്; ആദ്യ ടി-20 ഫിഫ്റ്റി: മുംബൈക്ക് 149 റൺസ് വിജയലക്ഷ്യം

October 16, 2020
2 minutes Read
kkr mi ipl innings

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 149 റൺസ് വിജയലക്ഷ്യം. ഒരു ഘട്ടത്തിൽ 61 റൺസിന് 5 വിക്കറ്റുകൾ നഷ്ടപ്പെട്ട് തകർച്ച നേരിട്ട കൊൽക്കത്തയെ ആറാം വിക്കറ്റിൽ പാറ്റ് കമ്മിൻസും ഓയിൻ മോർഗനും ചേർന്ന് കൂട്ടിച്ചേർത്ത അപരാജിതമായ 87 റൺസാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 53 റൺസെടുത്ത പാറ്റ് കമ്മിൻസ് ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. മുംബൈക്കായി രാഹുൽ ചഹാർ രണ്ട് വിക്കറ്റ് വീഴ്ത്തി.

Read Also : ഐപിഎൽ മാച്ച് 32: കൊൽക്കത്ത ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്തയ്ക്ക് തൊട്ടതൊക്കെ പിഴയ്ക്കുന്ന കാഴ്ചയാണ് തുടക്കത്തിൽ കണ്ടത്. മൂന്നാം ഓവറിൽ തന്നെ കൊൽക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 7 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് ആദ്യം പുറത്തായത്. ട്രെൻ്റ് ബോൾട്ടിൻ്റെ പന്തിൽ സൂര്യകുമാർ യാദവ് ഉജ്ജ്വലമായി രാഹുൽ ത്രിപാഠിയെ പിടികൂടുകയായിരുന്നു. നിതീഷ് റാണയെ (5) നതാൻ കോൾട്ടർനൈലിൻ്റെ പന്തിൽ ക്വിൻ്റൺ ഡികോക്ക് പിടികൂടി. ശുഭ്മൻ ഗിൽ (21), ദിനേശ് കാർത്തിക് (4) എന്നിവർ രാഹുൽ ത്രിപാഠിയുടെ തുടർച്ചയായ പന്തുകളിൽ പവലിയനിലെത്തി. ഗില്ലിനെ പൊള്ളാർഡ് പിടികൂടിയപ്പോൾ കാർത്തിക് പ്ലെയ്ഡ് ഓൺ ആയി. ഒരു സിക്സറും ഫോറും സഹിതം നന്നായി തുടങ്ങിയ ആന്ദ്രേ റസൈനും ആയുസുണ്ടായില്ല. 12 റൺസെടുത്ത റസലിനെ ബുംറ ഡികോക്കിൻ്റെ കൈകളിൽ എത്തിച്ചു.

Read Also : ഐപിഎൽ മാച്ച് 32: പുതിയ നായകനു കീഴിൽ കൊൽക്കത്ത; ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ മുംബൈ

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന മോർഗൻ-കമ്മിൻസ് സഖ്യമാണ് കൊൽക്കത്തയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. കമ്മിൻസ് ആയിരുന്നു കൂടുതൽ അപകടകാരി. മുൻനിര ബാറ്റ്സ്മാന്മാരെ നാണിക്കും വിധം ബാറ്റ് ചെയ്ത കമ്മിൻസ് ചില മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തി. 36ൽ നിൽക്കെ കമ്മിൻസിനെ ബുംറയുടെ പന്തിൽ ഡികോക്ക് നിലത്തിട്ടത് നിർണായകമായി. 35 പന്തുകളിൽ കമ്മിൻസ് ഫിഫ്റ്റി തികച്ചു. കമ്മിൻസിൻ്റെ ആദ്യ ടി-20 ഫിഫ്റ്റിയാണ് ഇത്. ആറാം വിക്കറ്റിൽ മോർഗൻ-കമ്മിൻസ് സഖ്യം അപരാജിതമായ 87 റൺസാണ് കൂട്ടിച്ചേർത്തത്. കോൾട്ടർനൈൽ എറിഞ്ഞ അവസാന ഓവറിൽ ഇരുവരും ചേർന്ന് 21 റൺസ് അടിച്ചുകൂട്ടി. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ കമ്മിൻസ് (53), മോർഗൻ (39) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights – kolkata knight riders mumbai indians first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top