Advertisement

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു; ആകെ 59 പ്രതികള്‍

October 16, 2020
Google News 1 minute Read

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ക്ഷേത്രസമിതി ഭാരവാഹികളായ 15 പേര്‍ ഉള്‍പ്പടെ 59 പ്രതികള്‍ക്ക് എതിരെയാണ് കുറ്റപത്രം.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം നടന്ന് നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. 533 പേജുള്ള കുറ്റപത്രത്തില്‍ 1417 സാക്ഷികളും 1611 രേഖകളും 376 മുതലുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്ഷേത്രഭാരവാഹികള്‍ക്ക് പുറമേ വെടിക്കെട്ട് നടത്തിയവരും പ്രതിപ്പട്ടികയിലൂണ്ട്. ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തിട്ടില്ല. അപകടം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരിച്ചു, ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു എന്നിവയാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തലുകള്‍. സംഘാടകരും വെടിക്കെട്ടുകാരുമാണ് കുറ്റക്കാരെന്നും കുറ്റപത്രത്തില്‍ പറയുന്നു.

2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.30 നാണ് കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്പപുരയില്‍ തീപിടിച്ച് കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് അപകടം നടന്നത്. അപകടത്തില്‍ 110 പേരാണ് മരിച്ചത്. 750 ഓളം പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.

Story Highlights puttingal fireworks accident, Crime Branch files chargesheet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here