‘പണ്ടൊക്കെ 150 ആയിരുന്നു സാധാരണ വേഗത’; ഇയാൻ ബിഷപ്പിനു മറുപടിയുമായി മുൻ പാക് ക്യാപ്റ്റൻ റാഷിദ് ലത്തീഫ്

രാജസ്ഥാൻ റോയൽസിനെതിരെ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർക്കിയയെ പുകഴ്ത്തിയ ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഇയാൻ ബിഷപ്പിനു മറുപടിയുമായി മുൻ പാക് ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. പണ്ട് കാലത്തൊക്കെ 150 എന്നത് സാധാരണ വേഗത ആയിരുന്നു എന്ന് റാഷിദ് ലത്തീഫ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
‘പണ്ട് കാലത്ത് 150 സാധാരണ വേഗത ആയിരുന്നു. താങ്കൾ, സർ കർട്ലി ആംബ്രോസ്, വാൽഷ്, ആന്തണി, ബ്രെറ്റ് ലീ, വഖാർ, ബോണ്ട്, ഷൊഐബ്, സമി എന്നിവരൊക്കെ ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും സ്ഥിരമായി വേഗത്തിൽ പന്തെറിഞ്ഞിരുന്നവരാണ്.’- ബിഷപ്പിൻ്റെ ട്വീറ്റിനു മറുപടിയായി റാഷിദ് ലത്തീഫ് കുറിച്ചു.
രാജസ്ഥാൻ റോയൽസിനെതിരെ 156.22 കിലോമീറ്റർ വേഗതയിൽ നോർക്കിയ എറിഞ്ഞ പന്താണ് സീസണിലെ ഏറ്റവും വേഗതയേറിയ പന്ത്. ആ പന്തിൽ ജോസ് ബട്‌ലർ ബൗണ്ടറി അടിച്ചെങ്കിലും ആ ഓവറിൽ തന്നെ നോർക്കിയ ബട്‌ലറെ ക്ലീൻ ബൗൾഡാക്കി.
Read Also : ഇമ്രാൻ താഹിർ ഏറെ താമസിയാതെ കളിക്കും; ഇടക്കാല ട്രാൻസ്ഫറിനില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്
ഇംഗ്ലീഷ് ഓൾറൗണ്ടർ ക്രിസ് വോക്സിനു പകരം ടീമിലെത്തിയ താരമാണ് നോർക്കിയ. ഇപ്പോൾ ഡൽഹി ക്യാപിറ്റൽസിൻ്റെ അവിഭാജ്യഘടകമാണ് താരം. കഗീസോ റബാഡയ്ക്കൊപ്പം നോർക്കിയ എതിർ ടീമുകളിൽ നാശം വിതയ്ക്കുകയാണ്. 8 മത്സരങ്ങളിൽ നിന്ന് 7.34 എക്കോണമിയിൽ 10 വിക്കറ്റുകളാണ് നോർക്കിയയുടെ സമ്പാദ്യം.
Story Highlights – Rashid Latif reacts to Ian Bishop praising Anrich Nortje
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here