ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കല്‍; പണം കോടതിയില്‍ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കല്‍ ഉത്തരവിലെ പണം കോടതിയില്‍ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. അതേസമയം ഭൂമി ഏറ്റെടുക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയ തീരുമാനം നിലനില്‍ക്കും. ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് തീര്‍പ്പാക്കാതെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നതിനെതിരെ കൈവശാവകാശക്കാരായ അയന ചാരിറ്റബിള്‍ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കല്‍ ഉത്തരവിലെ പണം കോടതിയില്‍ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. അതേസമയം ഭൂമി ഏറ്റെടുക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയ തീരുമാനം നിലനില്‍ക്കും. ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് തീര്‍പ്പാക്കാതെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നതിനെതിരെ കൈവശാവകാശക്കാരായ അയന ചാരിറ്റബിള്‍ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച കോടതി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചല്ലെന്ന് നിരീക്ഷിച്ചു. തുടര്‍ന്ന് ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കല്‍ ഉത്തരവിലെ പണം കോടതിയില്‍ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥ റദ്ദാക്കി. അതേസമയം ഭൂമി ഏറ്റെടുക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയ തീരുമാനം നിലനില്‍ക്കും. ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവച്ചു ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.
അതേസമയം, കോടതി ഉത്തരവോടെ ചെറുവള്ളി എസ്റ്റേറ്റ് ഉടമകളുടെ ആവശ്യങ്ങള്‍ കൂടി ഇനി സര്‍ക്കാര്‍ പരിഗണിക്കേണ്ടി വരും. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടി 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരായ അയന ട്രസ്റ്റിന്റെ വാദം. ഉടമസ്ഥാവകാശമുള്ളതിനാല്‍ എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരത്തുക തങ്ങള്‍ക്കാണ് നല്‍കേണ്ടതെന്നാണ് ട്രസ്റ്റിന്റെ നിലപാട്.
Story Highlights – Sabarimala Airport land acquisition; High Court quashed provision
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here