ശബരിമല നട തുറന്നു

sabarimala

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ. കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. 7.30 മണിക്ക് നട അടയ്ക്കും.

അതേസമയം ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കൗശിക് വര്‍മ്മയും ഋഷികേശ് വര്‍മ്മയും സന്നിധാനത്തേക്ക് യാത്ര തിരിച്ചു. നാളെ രാവിലെ എട്ട് മണിക്കാണ് തെരഞ്ഞെടുപ്പ്.

2011ലെ സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ നിര്‍ദേശിക്കുന്ന കുട്ടികളെ നറുക്കെടുപ്പിനായി അയച്ചുതുടങ്ങിയത്. ശബരിമലയിലും മാളികപ്പുറത്തും വരുന്ന ഒരു വര്‍ഷക്കാലം മേല്‍ശാന്തിയായി ചുമതല വഹിക്കേണ്ടവരെയാണ് നാളെ രാവിലെ ശബരിമല സന്നിധാനത്ത് നറുക്കിട്ടെടുക്കുന്നത്. കുട്ടികള്‍ക്കൊപ്പം കൊട്ടാരം നിര്‍വാഹക സംഘ സമിതി അംഗം കേരള വര്‍മ്മ, അനൂപ് വര്‍മ്മ എന്നിവരും ശബരിമലയിലേക്ക് തിരിച്ചു. ശബരിമല മേല്‍ശാന്തിയെ കൗശിക് വര്‍മയും മാളികപ്പുറം മേല്‍ശാന്തിയെ ഋഷികേശ് വര്‍മയും നറുക്കെടുക്കും.

Story Highlights sabarimala, thulam masa pooja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top