രണ്ടാം ബാച്ച് റഫാൽ വിമാനങ്ങൾ നവംബറിൽ ഇന്ത്യയിലെത്തും

അടുത്ത ബാച്ച് റഫാൽ വിമാനങ്ങൾ ഈ വർഷം തന്നെ ലഭ്യമാക്കാനുള്ള ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ഫ്രാൻസ്. നവംബറിൽ രണ്ടാം ബാച്ച് ഇന്ത്യയിൽ എത്തും. ഫ്രാൻസ് ഇക്കാര്യത്തിൽ നൽകിയ സ്ഥിരീകരണത്തിന് പിന്നാലെ യുദ്ധവിമാനങ്ങൾ ഏറ്റുവാങ്ങുന്നതിനായുള്ള ഇന്ത്യൻ സംഘം പാരിസിലേയ്ക്ക് പുറപ്പെട്ടു.

ഇതിനകം അണിനിരന്നിട്ടുള്ള അഞ്ച് റഫാൽ വിമാനങ്ങൾക്ക് പിന്നാലെയാണ് രണ്ടാം ബാച്ചും ഉടൻ അതിർത്തി സുരക്ഷിതമാക്കാൻ ഇന്ത്യയിൽ എത്തുന്നത്. രണ്ടാം ബാച്ചിലും അഞ്ച് വിമാനങ്ങൾ ഉണ്ടാകും എന്നാണ് വിവരം. റഫാൽ വിമാനങ്ങൾ വേഗത്തിൽ ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഫ്രാൻസ് സ്വീകരിച്ചതോടെ ഇതിനായുള്ള സാഹചര്യം ഒരുങ്ങി. നവംബറിൽ തന്നെ രണ്ടാം ബാച്ച് റഫാലുകൾ ഇന്ത്യയിൽ എത്തും. രണ്ടാംഘട്ടത്തിൽ എത്തുന്ന റഫാൽ വിമാനങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഇന്നലെ മുതൽ ഇന്ത്യൻ വ്യോമസേന ആരംഭിച്ചു. റഫാൽ യുദ്ധവിമാനങ്ങൾ സ്വീകരിയ്ക്കാനായി അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സംഘം പാരിസിലേയ്ക്ക് പുറപ്പെട്ടു.

അഞ്ച് റഫാൽ വിമാനങ്ങൾ ഉൾപ്പെട്ട ആദ്യബാച്ച് ജൂലൈ 29-നാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. സെപ്റ്റംബർ പത്തിന് അവ അംബാല വ്യോമത്താവളത്തിലുള്ള 17 സ്‌ക്വാഡ്രന്റെ ഭാഗമായി. ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷൻ നിർമിക്കുന്ന 36 റഫാൽ യുദ്ധവിമാനങ്ങൾ കൈമാറുന്നതിനുള്ള 59,000 കോടിയുടെ കരാറിലാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ ഏർപ്പെട്ടിരിക്കുന്നത്.

Story Highlights The second batch of Rafale aircraft will arrive in India in November

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top