തൃശൂർ ജില്ലയിൽ 809 പേർക്ക് കൂടി കൊവിഡ്; 831 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിലെ 809 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മുഴുവൻ കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. ഏഴ് കേസുകളുടെ ഉറവിടം വ്യക്തമല്ല. 831 പേർ ഇന്ന് രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9443 ആണ്. തൃശൂർ സ്വദേശികളായ 160 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26042 ആണ്. അസുഖബാധിതരായ 16337 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.
Read Also : കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 432 പേര്‍ക്ക്
6395 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 967 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 246 പേർ ആശുപത്രിയിലും 721 പേർ വീടുകളിലുമാണ്. 3285 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4008 സാമ്പിളുകളാണ് വെളളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 210021 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
Story Highlights – thrissur ccovid update today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here