Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 432 പേര്‍ക്ക്

October 16, 2020
Google News 3 minutes Read

കോട്ടയം ജില്ലയില്‍ ഇന്ന് 432 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 424 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 24 ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേരും ഇന്ന് രോഗബാധിതരായി.

ജില്ലയില്‍ ഇന്ന് 250 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 6177 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 17420 പേര്‍ കൊവിഡ് ബാധിതരായി. ഇതില്‍ 11224 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18119 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ: കോട്ടയം -67, അതിരമ്പുഴ-33, ചങ്ങനാശേരി-32, എരുമേലി, ഏറ്റുമാനൂര്‍-23, ഈരാറ്റുപേട്ട-21, പനച്ചിക്കാട്-19, വൈക്കം-12, കാഞ്ഞിരപ്പള്ളി, ആര്‍പ്പൂക്കര-11, പാലാ, പുതുപ്പള്ളി, കറുകച്ചാല്‍-10, കുറിച്ചി-8, പൂഞ്ഞാര്‍ തെക്കേക്കര, അയ്മനം, പള്ളിക്കത്തോട്, മുളക്കുളം, വെളിയന്നൂര്‍, മറവന്തുരുത്ത് -6, കൂരോപ്പട, കിടങ്ങൂര്‍ -5, പാറത്തോട്, നീണ്ടൂര്‍, തിരുവാര്‍പ്പ്, ഉദയനാപുരം, കടുത്തുരുത്തി, കങ്ങഴ, കൂട്ടിക്കല്‍-4, മാഞ്ഞൂര്‍, വെള്ളൂര്‍, മുത്തോലി, തീക്കോയി, വാഴപ്പള്ളി, കുറവിലങ്ങാട്, തൃക്കൊടിത്താനം, വിജയപുരം, ചിറക്കടവ് -3, കാണക്കാരി, കടപ്ലാമറ്റം, കൊഴുവനാല്‍, കുമരകം, രാമപുരം, തലനാട്, മരങ്ങാട്ടുപിള്ളി, തലപ്പലം, മൂന്നിലവ്, തലയാഴം, കരൂര്‍, തലയോലപ്പറമ്പ്, പായിപ്പാട്, പാമ്പാടി-2, ടിവി പുരം, മാടപ്പള്ളി, കടനാട്, മണിമല, കല്ലറ, തിടനാട്, വാഴൂര്‍, നെടുംകുന്നം, വെള്ളാവൂര്‍, കോരുത്തോട്, മണര്‍കാട് ,ഭരണങ്ങാനം, ഞീഴൂര്‍ – 1

Story Highlights covid confirmed 432 people In Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here