വിവേക് ഒബ്രോയിയുടെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ്

ബോളിവുഡ് നടൻ വിവേക് ഒബ്രോയിയുടെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ്. ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് നോട്ടിസ്.
കഴിഞ്ഞ ദിവസം വിവേകിന്റെ മുംബൈയിലെ വീട്ടിൽ ബംഗളൂരു പൊലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി. മയക്കുമരുന്ന് കേസ് പ്രതി ആദിത്യ ആൽവ വിവേക് ഒബറോയിയുടെ ഭാര്യാ സഹോദരനാണ്.
ആദിത്യ ആൽവയുടെ ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിയിൽ കേസുമായി ബന്ധപ്പെട്ട നിരവധി പേർ എത്തിയിരുന്നു. ആദിത്യ നിലവിൽ ഒളിവിലാണ്. ആദിത്യയ്ക്ക് വേണ്ടിയാണ് വിവേകിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് നിലവിൽ 15 ലേറെ പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കന്നഡ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, എന്നിവർക്ക് പുറമെ റേവ് പാർട്ടി സംഘാടകരായ വിരേൻ ഖന്ന, രാഹുൽ ഥോൻസെ എന്നിവരും ഇതിൽ ഉൾപ്പെടും.
Story Highlights – Vivek Oberoi wife Priyanka Alva served notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here