Advertisement

വിധിയെ തോൽപ്പിച്ച് ജീവിതത്തിലേക്ക് പിച്ചവെച്ച് കുഞ്ഞ് ആമിന

October 17, 2020
Google News 2 minutes Read

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിന്റെ തെരുവുകൾക്ക് വെടിയൊച്ചകൾ ഒരിക്കലും അപരിചിതമല്ല. വെടിയൊച്ചകൾ പലപ്പോഴും സാധാരണ ജീവിതത്തിന്റെ ഭാഗമാണ്. ഭീകരവാദികളുടെ ആക്രമണത്തിന് മുന്നിൽ കാഴ്ചക്കാർ മാത്രമാകുകയാണ് പലപ്പോഴും ഇവിടുത്തുകാർ. എന്നാൽ, കാബൂളിലെ ദഷ്ടിപർസയിൽ സംഭവിച്ച ഒരു അപകടം നെഞ്ച് പിടിയുന്നതായിരുന്നു.

മെയ് 12നാണ് കാബൂളിലെ ദഷ്ടിപർസയിലുള്ള ആശുപത്രിയിലേക്ക് ആയുധധാരികൾ പാഞ്ഞടുത്തത്. ആശുപത്രിയിലെ പ്രസവ വാർഡിലേക്ക് കടന്നു കയറിയ ഇവർ പ്രസവ വാർഡിലേക്ക് വെടിയുതിർത്തു. 16 അമ്മമാരുടെ ജീവനുകളാണ് വെടിവെയ്പ്പിനെ തുടർന്ന് നഷ്ടമായത്. അക്കൂട്ടത്തിൽ ആമിന എന്ന അഞ്ച് മാസം പ്രായക്കാരിയുടെ അമ്മയുമുണ്ടായിരുന്നു. ആമിന പിറന്ന് വീണ് 2 മണിക്കൂറുകൾക്കുള്ളിലായിരുന്നു വെടിവെയ്പ്പ് നടന്നത്. മൂന്നു വെടിയുണ്ടകൾ ആമിനയുടെ കുഞ്ഞു കാലുകളിൽ തറച്ചു. ജീവൻ രക്ഷിക്കാനാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.
എന്നാൽ, വിധിയെ തോൽപ്പിച്ച് അവൾ പുഞ്ചിരിച്ചു. ഇപ്പോൾ ആമിനയ്ക്ക് പ്രായം അഞ്ച് മാസം. ആമിനയുടെ ചിരിയ്ക്ക് മുന്നിൽ അന്ന് പറഞ്ഞ വാക്കുകൾ തിരുത്തുകയാണ് ഡോക്ടർമാർ.
കുഞ്ഞു കാലുകളിലെ മുറിവുകൾ ഭേദമായി ആമിന പുതിയ ജീവിതത്തിലേക്ക് ചുവട് വയ്ക്കുകയാണ്.

ആമിനയുടെ അമ്മയെ തീവ്രവാദികൾ കൊന്നു കളഞ്ഞത് ഓർക്കുമ്പോൾ ഇടനെഞ്ച് പിടിയുമെങ്കിലും കുഞ്ഞ് ആമിനയെ നെഞ്ചോട് ചേർക്കുമ്പോൾ ഹൃദയത്തിൽ ഒരു തണുപ്പ് പടരുന്നപോലെയെന്ന് ആമിനയുടെ പിതാവ് നസി ഉള്ള പറയുന്നു.

Story Highlights Baby Amina defeated the fate and came to life,afganisthan kabool baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here