ഡുപ്ലെസി കരുത്തായി; ചെന്നൈയ്‌ക്കെതിരെ ഡല്‍ഹിക്ക് 180 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ സാം കറനെ നഷ്ടമായ ചെന്നൈയെ ഫാഫ് ഡുപ്ലെസി – ഷെയ്ന്‍ വാട്‌സണ്‍ സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
അമ്പാട്ടി റായിഡു – രവീന്ദ്ര ജഡേജ കൂട്ടുകെട്ട് ഇന്നിങ്‌സിന്റെ അവസാനം സ്‌കോര്‍ ഉയര്‍ത്തി. 28 പന്തില്‍ ആറ് ബൗണ്ടറികളടക്കം 36 റണ്‍സാണ് വാട്‌സണ്‍ നേടിയത്. ഫാഫ് ഡുപ്ലെസി 47 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറുമടക്കം 58 റണ്‍സെടുത്തു. ഡുപ്ലെസി പുറത്തായശേഷം അമ്പാട്ടി റായിഡു തകര്‍ത്തുകളിച്ചു. 25 പന്തുകള്‍ നേരിട്ട റായിഡു നാല് സിക്‌സും ഒരു ഫോറുമടക്കം 45 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജഡേജ 13 പന്തുകളില്‍ നാല് സിക്‌സറടക്കം 33 റണ്‍സെടുത്തു. ഡല്‍ഹിക്കായി നോര്‍ജെ രണ്ടു വിക്കറ്റുകളും തുഷാര്‍, റബാദ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Story Highlights – DC vs CSK: Rayudu And Jadeja help set 180-run target for Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here