Advertisement

മോദി സര്‍ക്കാര്‍ സുഹൃത്തുകളുടെ പോക്കറ്റ് നിറക്കുന്ന തിരക്കില്‍; ആഗോള പട്ടിണി സൂചികയ്ക്ക് പിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

October 17, 2020
Google News 3 minutes Read
modi- rahul gandhi

ആഗോള പട്ടിണി സൂചിക പുറത്ത് വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2020ലെ ആഗോള പട്ടിണി സൂചികയില്‍ 94ാം സ്ഥാനത്താണ് ഇന്ത്യ. ആകെ വിലയിരുത്തലിന് വിധേയമായ 107 രാജ്യങ്ങളില്‍ സുഡാനൊപ്പം ആണ് ഇന്ത്യ 94 ആം സ്ഥാനം പങ്കിട്ടത്. മോദി സര്‍ക്കാര്‍ പ്രിയ സുഹൃത്തുകളുടെ പോക്കറ്റ് നിറക്കുന്ന തിരക്കിലാണെന്ന് രാഹുല്‍ പറഞ്ഞു.

Read Also : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലിക്ക് ഇന്ന് സമാപനം

‘ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് വിശക്കുന്നു, കാരണം സര്‍ക്കാര്‍ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പോക്കറ്റ് നിറക്കുന്ന തിരക്കിലാണ്’ എന്നാണ് രാഹുലിന്റെ പരാമര്‍ശം.

കഴിഞ്ഞ വര്‍ഷം 117 രാജ്യങ്ങളുടെ പട്ടികയില്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. വികസനത്തിന്റെ വേഗം വര്‍ധിക്കുമ്പോഴും പട്ടിണിയുടെ ദൈന്യത രാജ്യത്ത് കുറയുന്നില്ല എന്നത് വ്യക്തമാക്കുകയാണ് ഈ വര്‍ഷത്തേയും ആഗോള പട്ടിണി സൂചിക. 2020ലെ ഇന്ത്യയുടെ സ്‌കോര്‍ 27.2 ആണ്. പട്ടിണിയുടെ തോത് ഇന്ത്യയില്‍ ഏറെ ഗുരുതരമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ നിലവാരം. നേപ്പാള്‍ (73), പാകിസ്താന്‍ (88), ബംഗ്ലാദേശ് (75), ഇന്തോനേഷ്യ (70) എന്നീ രാജ്യങ്ങള്‍ക്കും പിന്നിലായാണ് പട്ടിക അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം. നോര്‍ത്ത് കൊറിയ, റുവാണ്ട (97), നൈജീരിയ (98), അഫ്ഗാനിസ്ഥാന്‍ (99), ലെസൊത്തോ (100), സിയെറ ലിയോണ്‍ (101), ലൈബീരിയ (102), മൊസാംബിക്ക് (103), ഹെയ്തി (104), മഡഗാസ്‌കര്‍ (105), ടിമോര്‍ ലെസ്റ്റെ (106), ചാഡ് (107) എന്നി 13 രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നില്‍. റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യയുടെ 14 ശതമാനം ഇന്ത്യയിലെ പോഷകാഹാരക്കുറവ് നേരിടുന്നു. കുട്ടികള്‍ക്കി ടയിലെ വളര്‍ച്ചാ മുരടിപ്പ് രാജ്യത്ത് 37.4 ശതമാനമാണ് എന്നതാണ് സ്ഥിതി വിവരം ചൂണ്ടിക്കാട്ടുന്ന ഗൗരവകരമായ വെല്ലുവിളി. അന്താരാഷ്ട്ര എജന്‍സികളാണ് സ്ഥിതി വിവരം ശേഖരിച്ച് അവലോകനം ചെയ്ത് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Story Highlights rahul gandhi, narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here