പാലക്കാട് നെല്ല് സംഭരണം ചൊവ്വാഴ്ച്ച മുതല്‍ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍

പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ചൊവ്വാഴ്ച്ച മുതല്‍ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍.
ഇതിനായി 35 സഹകരണ സംഘങ്ങളുമായി തിങ്കളാഴ്ച്ച തന്നെ കരാറിലേര്‍പ്പെടും. ഭക്ഷ്യമന്ത്രി പാലക്കാട് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊയ്‌തെടുത്ത ഒന്നാം വിളനെല്ല് മുഴുവന്‍ സംഭരിക്കാതെ കെട്ടിക്കിടക്കുന്നത് വാര്‍ത്തയായതോടെയാണ് ഭക്ഷ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍. ഇടഞ്ഞു നില്‍ക്കുന്ന മില്ലുകളെ ഒഴിവാക്കി 35 സഹകരണ സംഘങ്ങളുമായി തിങ്കളാഴ്ച്ച തന്നെ കരാറിലേര്‍പ്പെടും. ചൊവ്വാഴ്ച്ച മുതല്‍ നെല്ല് സംഭരണം തുടങ്ങും.

നിലവില്‍ പാഡി കോ എന്ന സഹകരണ സ്ഥാപനവും നാല് മില്ലുകളും മാത്രമാണ് നെല്ല് സംഭരിക്കുന്നത്. പാലക്കാട് ജില്ലയില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ നെല്ലും 35 സഹകരണ സംഘങ്ങള്‍ വഴി ശേഖരിക്കും. കര്‍ഷകര്‍ക്ക് മുന്‍വര്‍ഷങ്ങളിലെ കുടിശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

Story Highlights procurement of paddy in Palakkad will start from Tuesday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top