പഞ്ചാബിൽ നാലംഗ കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ

പഞ്ചാബിൽ നാലംഗ കുടുംബത്തെ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഫരീദ്‌കോട്ട് ജില്ലയിലാണ് സംഭവം ഉണ്ടായത്.
ധർമപാൽ എന്നയാളും കുടുംബവുമാണ് ആത്മഹത്യ ചെയ്തത്. ലോക്ക് ഡൗണിനെ തുടർന്ന് വായ്പ തിരിച്ചടയ്ക്കാനാവാത്ത മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് റിപ്പോർട്ടുകൾ.
വീട്ടിലെ എൽ.പി.ജി സിലിണ്ടർ കുടുംബാംഗങ്ങൾ ഉറങ്ങുന്ന റൂമിൽവച്ച് തുറന്ന് വിട്ടതിന് ശേഷം മണ്ണെണ്ണയൊഴിച്ച് ധർമപാൽ തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിമിഷങ്ങൾക്കകം തന്നെ തീ ആളിപ്പടർന്ന് നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആത്മഹത്യാ കുറിപ്പിൽ എട്ട് ലക്ഷം രൂപ വായ്പയെടുത്തതായും ലോക്ക് ഡൗൺ മൂലം തിരിച്ചടക്കാൻ സാധിച്ചില്ലെന്നും പറയുന്നുണ്ട്.
Story Highlights – Suicide, Punjab, Lock down
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here