Advertisement

തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക് അമേരിക്ക

October 18, 2020
Google News 2 minutes Read

തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക് അമേരിക്ക. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 2 കോടിയിലധികം ആളുകൾ വോട്ടു രേഖപ്പെടുത്തിയതായി കണക്ക്.

2016 ലെ തെരഞ്ഞെടുപ്പ് കണക്കുകൾ പ്രകാരം മൊത്തം വോട്ടുകളുടെ 16 ശതമാനത്തോളം വരുന്നതാണ് ഈ വർഷത്തെ പോളിംഗ് കണക്ക്. ഇത്രയധികം വോട്ടുകൾ ചരിത്രത്തിലാദ്യമായാണ് രേഖപ്പെടുത്തിയത്. കൊവിഡ് നിയന്ത്രണങ്ങളാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് കരുതുന്നത്. ഇതേ രീതി പുരോഗമിക്കുകയാണെങ്കിൽ 150 മില്യൺ വരെ വോട്ടുകൾ രേഖപ്പെടുത്താൻ സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

അതേസമയം, തിരക്കിട്ട പ്രചാരണ നടപടികളാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എതിരാളി ജോ ബൈഡനും നടത്തുന്നത്. അഭിപ്രായ വോട്ടെടുപ്പിൽ ഇപ്പോഴും വ്യക്തമായ ഭൂരിപക്ഷം ജോ ബൈഡന് തന്നെയാണ്. ഇനിയും തീരുമാനമെടുക്കാത്ത വോട്ടർമാരെ തനിക്ക് അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് ഡൊണാൾഡ് ട്രംപ്.

Story Highlights America to the highest turnout in electoral history

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here