മുന്‍ കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റനും കോച്ചുമായിരുന്ന എ. സത്യേന്ദ്രന്‍ അന്തരിച്ചു

Former Kerala Ranji Trophy team captain A. Satyendran passed away

മുന്‍ കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റനും കോച്ചുമായിരുന്ന എ. സത്യേന്ദ്രന്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൈദരാബാദില്‍വച്ചായിരുന്നു അന്ത്യം. ബാറ്റിങ്ങിലും മീഡിയം പേസ് ബൗളിങ്ങിലും ഒരുപോലെ മികവുകാട്ടി ഓള്‍റൗണ്ടറായിരുന്ന സത്യേന്ദ്രന്‍ കേരളത്തിനായി 32 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറി ഉള്‍പ്പെടെ (128 നോട്ടൗട്ട്) 1291 റണ്‍സെടുത്തു. സ്‌റ്റേറ്റ് ബാങ്കിലെ ജോലിയുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെത്തിയ സത്യേന്ദ്രന്‍ പിന്നീട് ഹൈദരാബാദില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. വിരമിച്ചശേഷം, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷെന്റ ഭാരവാഹിയും, വെറ്ററന്‍ ക്രിക്കറ്റ് അസോസിയേഷ?ന്‍ അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Story Highlights Former Kerala Ranji Trophy team captain A. Satyendran passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top